എം ഫോണ്‍ കേരളത്തില്‍ 3500 ജീവനക്കാരെ നിയമിക്കുന്നു



കൊച്ചി > മലയാളികളുടെ ആദ്യ സ്മാര്‍ട്ഫോണ്‍ സംരംഭമായ എംഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ കേരളത്തില്‍ വന്‍ തോതില്‍ തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നു. കേരളത്തില്‍ മാത്രം മൂവായിരത്തോളം ജീവനക്കാരെയാണ് നിയമിക്കുന്നത്. സ്‌മാര്‍ട്ഫോണ്‍ സെയില്‍സ് &  മാര്‍ക്കറ്റിംഗ്,  പ്രൊഡക്ഷന്‍, സര്‍വീസ്,  ഹ്യുമന്‍ റിസോഴ്‌സ് മാനേജ്മെന്റ്, അക്കൌണ്ടിംഗ് തുടങ്ങിയ മേഖലയിലാണ് നിയമനങ്ങള്‍. നിലവില്‍ കേരളമാകെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന റീടൈല്‍ ശൃംഖലയിലേക്കാണ് 2500ല്‍ അധികം നിയമനങ്ങള്‍ നടത്തുന്നത്. എസ് എസ് എല്‍ സി  മുതല്‍ യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുണ്ട്. കൊറിയന്‍ സാങ്കേതിക വിദ്യയില്‍ ചൈനയില്‍ നിര്‍മ്മിക്കപ്പെടുന്ന എംഫോണ്‍ ഉല്‍പ്പന്നങ്ങള്‍ ദുബൈയില്‍ വന്‍ സ്വീകാര്യത നേടിയതിനു ശേഷമാണ് ഇന്ത്യന്‍  വിപണിയില്‍ എത്തിയത്. കേരളത്തിന് പുറത്തുള്ള അഞ്ചോളം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ എംഫോണ്‍ ക്യാമ്പസ് പ്ളേസ്മെന്റ് ക്യാമ്പുകള്‍ നടത്തിക്കഴിഞ്ഞു. സാങ്കേതിക മികവും വിദ്യാഭ്യാസ യോഗ്യതയും അര്‍പ്പണ ബോധവുമുള്ള യുവതീയുവാക്കള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളും കരിയര്‍ വളര്‍ച്ചാ സാധ്യതകളും നല്‍കുന്നതാണ് എംഫോണിന്റെ ഹ്യുമന്‍ റിസോഴ്സ് പോളിസി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇമെയില്‍ hrm@mphone.org , ടോള്‍ ഫ്രീ നമ്പര്‍ (180042560425) എന്നിവ വഴി കമ്പനിയെ ബന്ധപ്പെടാവുന്നതാണ്.   Read on deshabhimani.com

Related News