ന്യൂക്ലിയർ പവർ കോർപറേഷനിൽ 




മുംബൈയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ എന്നിവയിലായി 128 ഒഴിവുണ്ട്‌.  ഇതിൽ 124 ഒഴിവ്‌ ഡെപ്യൂട്ടി മാനേജറുടേതാണ്‌. എച്ച്‌ആർ, എഫ്‌ ആൻഡ്‌ എ, സി ആൻഡ്‌ എംഎം, ലീഗൽ എന്നീ വിഭാഗങ്ങളിലാണ്‌ അവസരം. പ്രായം: 18–-30. യോഗ്യത : ബിരുദം. ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. പ്രായം : 18–- 28. കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്‌ 29. വിശദവിവരങ്ങൾക്ക്‌ www.npcilcareers.co.in കാണുക. Read on deshabhimani.com

Related News