ഓയിൽ ഇന്ത്യയിൽ 
39 ഡ്രില്ലിങ്‌ ഓപറേറ്റർ



ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ 39 ഒഴിവുണ്ട്‌. കരാർ നിയമനം. ഡ്രില്ലിങ്‌/വർക്ക്‌ ഓവർ ഓപറേറ്റർ, അസി. ഓപറേറ്റർ, മെക്കാനിക്‌, അസി. മെക്കാനിക്‌ തസ്‌തികകളിലാണ്‌ ഒഴിവ്‌. എൻജിനിയറിങ്‌ ബിരുദമുള്ളവർക്കും ട്രേഡ്‌ സർട്ടിഫിക്കറ്റ്‌ ഉള്ളവർക്കും അപേക്ഷിക്കാം. പ്രാക്ടിക്കൽ / ട്രേഡ്‌ ടെസ്‌റ്റ്‌ ജനുവരി 30, 31, ഫെബ്രുവരി ഒന്ന്‌, മൂന്ന്‌ തീയതിികളിൽ അസം ദുലിയജനിലെ  ഓയിൽ ഇന്ത്യ ലിമിറ്റഡ്‌ എംപ്ലോയിസ്‌ വെൽഫേർ ഓഫീസിൽ. വിശദവിവരങ്ങൾക്ക്‌  www.oil-india.com കാണുക. Read on deshabhimani.com

Related News