പി എസ് സി സെർവർ അപ്ഡേഷൻ; ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും



തിരുവനന്തപുരം > കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ സെർവറിൽ 2024 സെപ്തംബർ 22, 23 തീയതികളിൽ അപ്ഡേഷൻ നടത്തുന്നതിനാൽ പി എസ് സി വെബ്സൈറ്റ്, ഒറ്റത്തവണ രജി‌സ്ട്രേഷൻ പ്രൊഫൈൽ എന്നിവ ലഭിക്കുന്നതിന് തടസ്സം നേരിടും. ഉദ്യോഗാർത്ഥികൾ സെപ്‌തംബർ 24 മുതലുള്ള പരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ ഹാൾ ടിക്കറ്റുകൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്തെടുക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. Read on deshabhimani.com

Related News