എസ്‌ബിഐയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: 103 ഒഴിവ്



എസ്ബിഐ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്വിസിഷന്‍ റിലേഷന്‍ഷിപ് മാനേജര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തില്‍ റിലേഷന്‍ഷിപ് മാനേജരായി രണ്ടുവര്‍ഷ ജോലിപരിചയം വേണം. 2016 ഡിസംബര്‍ ഒന്നിന് 22-35 വയസ്സ്. റിലേഷന്‍ഷിപ് മാനേജര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തില്‍ റിലേഷന്‍ഷിപ് മാനേജരായി നാലുവര്‍ഷ ജോലിപരിചയം. ടീം ലീഡറായുള്ള ജോലിപരിചയം അഭിലഷണീയ യോഗ്യത. 2016 ഡിസംബര്‍ ഒന്നിന് 23-35 വയസ്സ്. റിലേഷന്‍ഷിപ് മാനേജര്‍ (ടീം ലീഡ്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തില്‍ റിലേഷന്‍ഷിപ് മാനേജരായി രണ്ടുവര്‍ഷ ജോലിപരിചയം. 2016 ഡിസംബര്‍ ഒന്നിന് 23-40 വയസ്സ്. സോണല്‍ ഹെഡ്/സീനിയര്‍ റിജണല്‍ മാനേജര്‍-സെയില്‍സ് (കോര്‍പറേറ്റ് ആന്‍ഡ് എസ്എംഇ): ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ്/കോര്‍പറേറ്റ് ബാങ്കിങ്/ഇന്‍വെസ്റ്റ്മെന്റ്സ് വിഭാഗത്തില്‍ 10 വര്‍ഷ ജോലിപരിചയം. കോര്‍പറേറ്റ് സെയില്‍സില്‍ കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം. 2016 ഡിസംബര്‍ ഒന്നിന് 30-50 വയസ്സ്. കോംപ്ളയന്‍സ് ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് വ്യവസായത്തില്‍ അഞ്ചുവര്‍ഷ ജോലി പരിചയം. ഇന്‍വെസ്റ്റ്മെന്റ് കൌണ്‍സിലര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തില്‍ ഇന്‍വെസ്റ്റ്മെന്റ് വിഭാഗത്തില്‍ ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസര്‍/കൌണ്‍സിലര്‍/പ്രോഡക്ട് ടീം അംഗം എന്ന പദവയില്‍ മൂന്നുവര്‍ഷ ജോലിപരിചയം. www.sbi.co.in വെബ്സൈറ്റിലൂടെ 12 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News