സംസ്ഥാനത്തെ 50 ശതമാനം സ്കൂളുകളും മാലിന്യമുക്തം



തിരുവനന്തപുരം > സംസ്ഥാനത്തെ 50 ശതമാനം സ്കൂളുകൾ മാലിന്യമുക്ത ക്യാമ്പസുകളായി ആയി പ്രഖ്യാപിച്ചു. തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ശുചിത്വ മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, സംസ്ഥാനത്തെ സ്കൂളുകളിലുടനീളം മാലിന്യ സംസ്കരണ സൗകര്യങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. 2024 ഡിസംബർ 31 നകം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ക്യാമ്പസുകളാക്കാനുള്ള കർമപദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News