ലഹരിമരുന്നും കഞ്ചാവുമായി 4 പേര്‍ അറസ്റ്റില്‍
കൊച്ചി വിൽപ്പനയ്‌ക്കായി ബ്രൗൺ ഷുഗറും കഞ്ചാവും കൈവശം സൂക്ഷിച്ച അസം സ്വദേശികളായ രവീന്ദ്ര ഗൊഗോയ് (27), മോനി കോൻവാർ ഗൊഗോയ് (38) എന്നിവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. നാർകോട്ടിക് സെൽ അസി. കമീഷണറുടെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം കാക്കനാട് ഐഎംജി ജങ്‌ഷൻ കൊപ്പപ്പറമ്പിൽ ഡിവൈൻ വില്ലേജ് റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 86.337 ഗ്രാം ബ്രൗൺ ഷുഗറും 161.28 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലായത്. ഹൈക്കോർട്ട് ഭാഗത്തെ നന്ദാവൻ റസിഡൻസിയിൽ നടത്തിയ പരിശോധനയിൽ എറണാകുളം വടുതല സ്വദേശി അൻസൽ (31), കൊല്ലം മങ്ങാട് സ്വദേശി ഹരിത (26) എന്നിവരെ 1.379 ഗ്രാം എംഡിഎംഎയുമായി പിടികൂടി. Read on deshabhimani.com