കണ്ണൂരില്‍ അഞ്ച് വയസുകാരന്‍ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍



കണ്ണൂര്‍> ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ സ്വര്‍ണ്ണ-മണി ദമ്പതികളുടെ മകന്‍ വിവേക് മുര്‍മു ആണ് മരിച്ചത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തികൾക്കായി നിര്‍മിച്ച വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. Read on deshabhimani.com

Related News