കോഴിക്കോട്‌ കോവിഡ്‌ നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞുവീണ്‌ മരിച്ചു



വടകര >  അഴിയൂരിൽ കോറന്റൈനിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു. അത്താണിക്കൽ സ്‌കൂളിന്‌ സമീപത്തെ അൽത്താജിൽ ഹാഷിം 62ആണ്‌ മരിച്ചത്‌. ഷാർജയിൽ നിന്നും 17ന്‌ കുടുംബസമേതം  കരിപ്പൂരിലെത്തി.തുടർന്ന്‌ 7ദിവസത്തെ ഇൻസ്‌റ്റിറ്റ്യൂഷണൽ നിരീക്ഷണത്തിന്‌ ശേഷം 27ന്‌ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്‌ച വൈകീട്ടാണ്‌ കുഴഞ്ഞുവീണത്‌. തലശേരി ആശുപത്രയി,േലക്കു!ള്ള വഴിമധ്യേ മരിച്ചു. സ്രവം പരിശോധനയ്‌ക്ക്‌ അയച്ചതായും ഫലം വന്നാൽ മാത്രമെ കൊവിഡ്‌‌ സ്ഥിരീകരിക്കാൻ കഴിയൂ എന്ന്‌ ഡിഎംഒ ഡോ. വി ജയശ്രീ പറഞ്ഞു. ഭാര്യ കായക്കൽ റംല. മക്കൾ: ഷബീർ, ഡോ. ഷാജു, ഷബ്‌ജിന, മരുമക്കൾ: ഫെബിന, ഡോ.ഷംനി, ഷബീൻ. Read on deshabhimani.com

Related News