941 കേസുകൾ
928 അറസ്റ്റ്‌



കൊച്ചി ലഹരി കടത്തുകാർക്കെതിരെ ശക്തമായ പോരാട്ടവുമായി എക്‌സൈസ്‌. ഈ വർഷം ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത്‌ 941 മയക്കുമരുന്ന്‌ കേസുകൾ. ഡിസംബർ 11 വരെയുള്ള കണക്കുപ്രകാരം 928 അറസ്റ്റ്‌ രേഖപ്പെടുത്തി. 2023ൽ 718 മയക്കുമരുന്ന്‌ കേസുകളിലായി 759 പേർ അറസ്‌റ്റിലായി.   പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിലും വർധനയുണ്ട്‌. ഈ വർഷം 337.21 കിലോ. 2023ൽ 221.74. ഇത്തവണ 1317 അബ്‌കാരി കേസുകളിൽ 1264 പേർ അറസ്‌റ്റിലായി. 2023ൽ 982 കേസുകളിൽ 984 അറസ്‌റ്റ്‌. ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായി നൈട്രോസെപാം ഗുളികകൾ വാങ്ങുന്ന കേസ്‌ വർധിച്ചു. മാനസികരോഗചികിത്സയ്ക്ക്‌ ഉപയോഗിക്കുന്ന ഇത്തരം 205.67 ഗ്രാം ഗുളികകളാണ്‌ പിടികൂടിയത്‌. കഴിഞ്ഞവർഷം ഇത്‌ 141.76 ഗ്രാം. രാസലഹരിയായ മെത്താംഫിറ്റമിൻ 107.04 ഗ്രാം പിടിച്ചെടുത്തു. 459.21 ഗ്രാം എംഡിഎംഎയും 430.43 ഗ്രാം ഹെറോയിനും 138.34 ഗ്രാം ഹാഷിഷ്‌ ഓയിലും പിടികൂടി. ‘നല്ലവനായ’ ജിം 
പരിശീലകനും 
ബംഗാൾ ബീവിയും ജിം പരിശീലകനെ 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോ കഞ്ചാവുമായി പിടികൂടിയത്‌ വലിയ വേട്ടകളിലൊന്നാണ്‌. കണ്ണൂർ തളിപ്പറമ്പ് വെള്ളോറ കാരിപ്പിള്ളി കണ്ടക്കിയിൽവീട്ടിൽ നൗഷാദിനെയാണ്‌ (40) നവംബറിൽ പിടികൂടിയത്‌. 62.57 ഗ്രാം എംഡിഎംഎയുമായി കാസർകോട്‌ സ്വദേശി സക്കറിയയെയും ഇടുക്കി സ്വദേശി അമൽ വർഗീസിനെയും അറസ്‌റ്റ്‌ ചെയ്‌തതും മറ്റൊരു വേട്ടയാണ്‌. ‘ബംഗാളി ബീവി’ എന്ന ബംഗാൾ സ്വദേശിനി ടാനിയ പർവീൺ (18), സുഹൃത്ത്‌ അസം സ്വദേശി ബഹറുൾ ഇസ്‌ലാമി എന്നിവരെ പിടികൂടി. ഇവരിൽനിന്ന്‌ പത്തുലക്ഷം രൂപയുടെ 33 ഗ്രാം ഹെറോയിനും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഓൺലൈൻ ടാക്‌സിയുടെ മറവിൽ രാസലഹരി വിറ്റവരും അങ്ങാടിമരുന്ന്‌ വിൽപ്പനയുടെ മറവിൽ വ്യാജമദ്യവും വിൽപ്പന നടത്തിയവരും പിടിയിലായി. Read on deshabhimani.com

Related News