അസീസ് യുഡിഎഫ് വിടണം: കോവൂർ കുഞ്ഞുമോൻ
കൊല്ലം > ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് യുഡിഎഫ് വിട്ടുവരണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. മുന്നണി വിട്ടപ്പോൾ കൂടുതൽ നഷ്ടമുണ്ടായത് അസീസിനാണ്. എൽഡിഎഫിനൊപ്പംനിന്ന് തൊഴിലാളിവർഗ താൽപ്പര്യം സംരക്ഷിച്ച പാരമ്പര്യമുള്ള ആർഎസ്പി ആർക്കുവേണ്ടിയാണ് പുറത്തുപോയതെന്ന് തുറന്നുപറയണം–- കൊല്ലം പ്രസ്ക്ലബ്ബിൽ നടന്ന പരിപാടിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷ രാഷ്ട്രീയം ഹൃദയത്തിലേറ്റുന്ന നിരവധി പേർ ആർഎസ്പിയിലുണ്ട്. ഇവരെ എൽഡിഎഫിൽ തിരിച്ചുകൊണ്ടുവരും. ആർഎസ്പി ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടിലാണിപ്പോൾ. പാർടി രണ്ടു നേതാക്കളുടെ കൈയിലായി. അസംതൃപ്തരുടെ വലിയനിര പാർടിയിലുണ്ട്. അവരെല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. ഇവർക്കൊപ്പം എ എ അസീസും എത്തുമെന്നാണ് പ്രതീക്ഷ–- കുഞ്ഞുമോൻ പറഞ്ഞു. Read on deshabhimani.com