എ സി മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും നിക്ഷേപം 
മരവിപ്പിച്ചത്‌ റദ്ദാക്കി ; ഇഡിക്ക് ഹൈക്കോടതിയിൽ തിരിച്ചടി



കൊച്ചി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎയുടേത് എന്നാരോപിച്ച്‌ ഇഡി പിടിച്ചെടുത്ത നിക്ഷേപങ്ങൾ മരവിപ്പിച്ചതിന്റെ കാലാവധി നീട്ടിയ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി. എംഎൽഎയുടെ ഭാര്യയുടെയും മകളുടെയും പേരിലുള്ള നിക്ഷേപങ്ങളാണ്‌ ഇഡി പിടിച്ചെടുത്തിരുന്നത്‌. മരവിപ്പിക്കൽ കാലാവധി നീട്ടിയ നടപടി ക്രമവിരുദ്ധമായതിനാൽ റദ്ദാക്കുകയാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി.   നിക്ഷേപം പിടിച്ചെടുത്ത് 150 ദിവസം പിന്നിട്ടതിനാലാണ്‌ മരവിപ്പിക്കൽ കാലാവധി നീട്ടുന്നതിനായി ഇഡി ഉത്തരവ്‌ ഇറക്കിയത്‌. കാലാവധി നീട്ടുമ്പോൾ കക്ഷികളെ വിവരം അറിയിക്കണം. എന്നാൽ, നിക്ഷേപ ഉടമയല്ലാത്ത എ സി മൊയ്തീന് മാത്രമാണ് ഇഡി നോട്ടീസ് അയച്ചത്. ഇത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ്‌ നടപടി.  ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ എൻ രഘുരാജ്, അഡ്വ. കെ വിശ്വൻ എന്നിവർ ഹാജരായി. Read on deshabhimani.com

Related News