തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം
ഇടുക്കി > ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കടമുറിക്കുള്ളിലെ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇതോടെ വലിയ തോതിൽ തീ പടരുകയായിരുന്നു. ഇടുക്കിയിൽ നിന്നുള്ള രണ്ട് അഗ്നിരക്ഷാ സേന യൂണിറ്റെത്തി തീയണച്ചു. ഷോർട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തെ കടകൾക്ക് നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. Read on deshabhimani.com