സ്പീക്കർ എ എൻ ഷംസീറിന്റെ ഉമ്മ സറീന അന്തരിച്ചു



തലശ്ശേരി നിയമസഭാ സ്പീക്കറും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ എ എൻ ഷംസീറിന്റെ ഉമ്മ കോടിയേരി മാടപ്പീടിക ആമിനാസിൽ എ എൻ സറീന (70) അന്തരിച്ചു. ഖബറടക്കം  ഞായർ പകൽ ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ. പരേതരായ കെ പി അബൂബക്കറിന്റെയും എ എൻ ആസിയുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എ എൻ ഷാഹിർ (ബിസിനസ്), എ എൻ ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ കെ നിഷാദ് (മസ്കറ്റ്). സഹോദരങ്ങൾ : എ എൻ ജമീല, എ എൻ റംല, എ എൻ റഹ്മ, എ എൻ സാബിറ, എ എൻ അബ്ദുൾസലാം, എ എൻ വാഹിദ. Read on deshabhimani.com

Related News