ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി; എൽഡിഎഫ് അവിശ്വാസം പാസായി



 ഏലംകുളം >  മലപ്പുറം ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻ്റ് സി സുകുമാരനെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ഏഴിനെതിരെ ഒൻപത് വോട്ടുകൾക്കാണ് പ്രമേയം പാസായത്. യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരെ എൽഡിഎഫ് അംഗങ്ങളായ എട്ടുപേർ ഒപ്പിട്ട അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിൽ ചർച്ച ചെയ്തു. തുടർന്നു നടന്ന വോട്ടെടുപ്പിലാണ് അവിശ്വാസപ്രമേയം പാസായത്. വൈസ് പ്രസിഡൻ്റ് കെ ഹൈറുന്നീസ തിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച നടക്കും. ഡിസിസി സെക്രട്ടറി കൂടിയാണ് സി സുകുമാരൻ. 16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് എട്ട് (സിപിഐ എം-7, സിപിഐ-1) അം​ഗങ്ങളാണുള്ളത്.  യുഡിഎഫിൽ കോൺ​ഗ്രസ്-5, മുസ്ലിം ലീഗ്-2, വെൽഫെയർ പാർടി-1 എന്നതായിരുന്നു കക്ഷിനില.  കഴിഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യവോട്ടുകൾ ലഭിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയാണ് നടത്തിയത്. Read on deshabhimani.com

Related News