എഐ ക്യാമറയുടെ പേരിൽ നിർമിത വാർത്ത: എ വിജയരാഘവൻ



തിരുവനന്തപുരം> എഐ ക്യാമറയുടെ പേരിൽ കേരളത്തിൽ നിർമിത വാർത്തകൾ പ്രചരിപ്പിക്കുന്നെന്ന്‌ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ്‌ എ വിജയരാഘവൻ. വലതുപക്ഷവും മാധ്യമങ്ങളും കളവുകളുടെ പരമ്പരയാണ്‌ സൃഷ്ടിക്കുന്നതെന്നും സിഐടിയു സന്ദേശത്തിന്റെ അമ്പതാം വാർഷികം ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ജനം വിശ്വസിക്കില്ല. കേരളത്തെ വികൃതമായി ചിത്രീകരിക്കുന്നതാണ്‌ കേരള സ്റ്റോറിയെന്ന സിനിമ. നേരത്തേ കശ്‌മീരിനെ മോശമായി കാണിക്കാൻവേണ്ടി കശ്‌മീർ ഫയൽസ്‌ പുറത്തിറക്കിയതിന്റെ തുടർച്ചയാണിത്‌. പാർലമെന്റിൽ എതിർശബ്ദങ്ങളെ ബിജെപി സർക്കാരും മോഡിയും ഭയപ്പെടുകയാണ്‌. അമിത്‌ ഷായെ വിമർശിച്ചതിന്റെ പേരിലാണ്‌ ജോൺ ബ്രിട്ടാസ്‌ എംപിയിൽനിന്ന്‌ വിശദീകരണം ആവശ്യപ്പെട്ടത്‌. തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. സിഐടിയു സന്ദേശം അമ്പതാം വാർഷിക ലോഗോ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ പ്രകാശിപ്പിച്ചു. ദേശാഭിമാനി ഇൻഫോഗ്രാഫിക്സ് ഡിസെെനർ നിതിൻ സീതത്തോട് തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തത്.  സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, ട്രഷറർ പി നന്ദകുമാർ, കെ എൻ ഗോപിനാഥ്‌, കെ എസ്‌ സുനിൽകുമാർ, സി ജയൻ ബാബു, കെ പി സഹദേവൻ, എം എ അജിത്‌കുമാർ, ദീപ കെ രാജൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News