സുരേഷ്‌ ഗോപിയുടെ കൈനീട്ടം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തുടക്കം: എ വിജയരാഘവൻ



തൃശ്ശൂർ > സുരേഷ്‌ ഗോപിയുടെ വിഷു കൈനീട്ടം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തുടക്കമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. അതിന്റെ ഉദ്‌ഘാടനം വിഷു കൈനീട്ടം കൊടുത്തുകൊണ്ട്‌ നടത്തുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഇത്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വച്ചുള്ള രാഷ്‌ട്രീയപ്രവർത്തനമാണെന്നും വിജയരാഘവൻ പറഞ്ഞു. വിശ്വാസത്തേയും ആചാരത്തേയും ഇതിലേക്ക്‌ കൂട്ടിയിണക്കേണ്ടതില്ല. സുരേഷ്‌ ഗോപി ബിജെപി അംഗമാണ്‌. പാർലമെന്റിലും ബിജെപിയുടെ താൽപര്യങ്ങളാണ്‌ സംരക്ഷിച്ചുപോന്നിരുന്നത്‌. എല്ലാം തിരക്കഥയുടെ ഭാഗമാണ്‌. ബിജെപിയുടെ ഉത്തരേന്ത്യൻ പരിപാടി കേരളത്തിൽ കൊണ്ടുവരാനാണ്‌ ശ്രമിക്കുന്നത്‌. സിനിമയിലെ കഥാപാത്രമായാണ്‌ സുരേഷ്‌ ഗോപി പെരുമാറുന്നത്‌. സ്‌ത്രീകളെക്കൊണ്ട്‌ കാൽ പിടിപ്പിക്കുന്നത്‌ കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും വിജയരാഘവൻ പറഞ്ഞു. Read on deshabhimani.com

Related News