ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങി



കവളങ്ങാട് നേര്യമംഗലത്തെത്തിയ കാട്ടുപോത്ത് ജനവാസമേഖലയിൽ ഇറങ്ങിയത് ഭീതിപരത്തി. നേര്യമംഗലം കാഞ്ഞിരവേലി റോഡിൽ ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനുസമീപമാണ് ശനി പുലർച്ചെ കാട്ടുപോത്ത് ഇറങ്ങിയത്. ഒരുമാസംമുമ്പ് കാട്ടുപോത്ത് നേര്യമംഗലം, ഇഞ്ചത്തൊട്ടി ജനവാസമേഖലയിലും എത്തിയിരുന്നു. Read on deshabhimani.com

Related News