മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു



മായാവുരം > തമിഴ്നാട് മായാവുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. താഴെച്ചിന സഹകരണ റോഡിൽ തടത്തിൽ ജംഷീറിന്റെ മകൻ മിൻഹജ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചെന്നൈയിൽ മായാപുരം മയിലാടുംതുറൈയിൽ വച്ചാണ് സംഭവം. ഫുട് വെയർ ഷോപ്പിലെ ജീവനക്കാരനായ മിൻഹാജ് ഷോപ്പ് അടച്ച് താമസസ്ഥലത്തെത്തി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഓപ്പൺ ടെറസിൽ നിൽക്കുമ്പോൾ താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. മാതാവ് - ഫബീന. സഹോദരങ്ങൾ - നഫീസത് ഉൽമിസ്രിയ, മിദ് ലാജ്, മിൻഷാദ്.   Read on deshabhimani.com

Related News