ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കരുത്; ബാങ്ക് അക്കൌണ്ടിനും ആധാര്‍ വേണ്ട: സുപ്രീം കോടതി
ന്യൂഡൽഹി> ആധാർ നിയമത്തിന് മാറ്റങ്ങളോടെ സുപ്രീംകോടതിയുടെ അംഗീകാരം. നിയമത്തിലെ മൂന്ന് വകുപ്പുകൾ സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ കമ്പനികൾക്കടക്കം ആധാർ വിവരങ്ങൾ കൈമാറാൻ നൽകുന്ന 57ാം വകുപ്പം ദേശീയ സുരക്ഷയുടെ പേരിൽ ആധാർ വിവരങ്ങൾ പുറത്തുവിടാൻ അധികാരം നൽകുന്ന 33(2) വകുപ്പും അടക്കമാണ് റദ്ദാക്കിയത്. ആധാർ ഇല്ലാത്തതിനാൽ ഒരു കുട്ടിക്കും ഒരുസേവനവും നിഷേധിക്കാൻ ആകില്ലെന്നും ഭരണഘടന ബെഞ്ച് വ്യക്‌തമാക്കി. ആധാർ ആക്ടിന്റെ 47 ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ആധാര്‍ നിയമ പ്രകാരം, ഡാറ്റാ ചോരണവും ക്രിമിനൽ ഉപയോഗവും മറ്റും നടന്നാൽ യുഐഡിഐക്ക് മാത്രമേ കേസുമായി പോകാൻ പറ്റൂ എന്ന വകുപ്പാണ് റദ്ദാക്കിയത്. ആധാര്‍ അധികാരികള്‍ക്ക് മാത്രമേ പരാതി നല്‍കാന്‍ കഴിയൂ എന്നാ വകുപ്പാണ് റദ്ദാക്കിയത് .വ്യക്തികള്‍ക്ക് പരാതി നല്കാൻ ഉള്ള അവസരം ഇല്ലാതാക്കുന്നത് ശരിയല്ലെന്ന് വിധിയില്‍ പറയുന്നു. ബാങ്ക് അകൗണ്ടുകൾ, മൊബൈൽ കണക്ഷനുകൾ എന്നിവ ആധാറും ആയി ബന്ധിപ്പിക്കേണ്ടതില്ല. എന്നാൽ പാൻ കാർഡുകൾ ആധാറും ആയി ബന്ധിപ്പിക്കണം. നികുതി റിട്ടേണുകൾ അടയ്ക്കാനും ആധാർ നിർബന്ധം.അതേസമയം ആധാർ സ്വകാര്യത നിഷേധിക്കുന്നില്ലെന്നും ഭുരിപക്ഷ വിധിയിൽ വ്യക്‌തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവർ അടങ്ങിയ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാൻവിൽക്കർ ജസ്റ്റിസ് സിക്രി എന്നിവർക്ക് വേണ്ടി .567 പേജുള്ള വിധിപ്രസ്‌താവം ജസ്റ്റിസ് സിക്രിയാണ് വായിച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവർ പ്രത്യേക വിധി പ്രസ്‌താവം നടത്തി. ആധാറിനായി ശേഖരിക്കുന്ന വ്യക്‌തിഗത വിവരങ്ങൾ ആറുമാസത്തിൽകൂടുതൽ സൂക്ഷിക്കരുത്. അഞ്ച് വർഷം സൂക്ഷിക്കാം എന്ന വ്യവസ്ഥ തെറ്റ്. ഇന്ത്യ സ്വന്തമായ ഡാറ്റ പ്രൊട്ടക്‌ക്ഷൻ ലോ അടിയന്തിരമായി കൊണ്ട് വരണം.കുട്ടികളുടെ ആധാർ എടുക്കാൻ രക്ഷിതാക്കളുടെ അനുമതി വേണം. സി ബി എസ് ഇ, നീറ്റ് എന്നിവയ്ക്ക് ആധാർ നിർബന്ധം ആക്കിയത് തെറ്റ് . അവർക്ക് അതിന് അധികാരം ഇല്ല. ആധാർ ആക്ടിന്റെ പ്രസക്ത ഭാഗങ്ങൾ, വിവിധ കക്ഷികളുടെ പ്രധാന വാദങ്ങൾ എന്നിവ ജസ്റ്റിസ് സിക്രി വായിച്ചു. ആധാർ വിവരശേഖരണം കുറ്റമറ്റതാണെന്നും പൗര്യൻമാർക്ക് ഒറ്റ തിരിച്ചറിയൽ കാർഡ് നല്ലതാണെന്നും എ കെ സിക്രി പ്രസ്‌താവിച്ചു. ആധാറിനായി വളരെ കുറച്ച് വ്യക്തി വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നള്ളൂ എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ബയോമെട്രിക് രേഖകൾ സുരക്ഷിതം ആണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റ കാർക്ക് ആധാറിന്റെ അനൂകൂല്യം ലഭിക്കരുതെന്നും സിക്രി വിധിന്യായത്തിൽ പറഞ്ഞു. അതേസമയം ഭുരിപക്ഷ വിധിയുടെ പരമാർശങ്ങളോട് വിയോജിച്ചാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി പ്രസ്‌താവിച്ചത്. ആധാറിനെ ധന ബില്ല് ആയി അവതരിപ്പിച്ചത് ശരി വച്ച ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജിപ്പ് രേഖപ്പെടുത്തി. ആധാറിനെ ധന ബില്ല് ആയി അവതരിപ്പിച്ച സർക്കാർ നടപടി ജുഡീഷ്യൽ റിവ്യൂ ന് വിധയമാക്കിയതിൽ തെറ്റില്ലെന്നും ചന്ദ്രചൂഡ് വ്യക്‌തമാക്കി. ഭുരിപക്ഷ വിധിയോട് യോജിച്ചുള്ളതാണ് ജസ്‌റ്റീസ് അശോക് ഭൂഷന്റെ വിധിപ്രസ്‌താവം. Read on deshabhimani.com