പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ



പത്തനംതിട്ട > കെഎസ്ആർടിസി ബസ് കാറിലിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ നിജിലാൽ അറസ്റ്റിൽ. പത്തനംതിട്ട പുല്ലാട് മുട്ടുമണ്ണിൽ വെള്ളിയാഴ്‌ച രാത്രിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന റാന്നി പഴവങ്ങാടി സ്വദേശികളായ വെട്ടുമണ്ണിൽ വി ജി രാജൻ (56), ഭാര്യ റീന രാജൻ (53) എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ മകളും മൂന്നര വയസ്സുകാരിയായ കൊച്ചുമകളും ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലാണ്. കോയിപ്രം എസ്ഐ എസ് ഷൈജുവും നാട്ടുകാരും തിരുവല്ലയിൽ നിന്നുള്ള അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവസ്ഥലത്ത്‌ നിന്ന് തന്നെ മരിച്ച രാജനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിൽ വച്ചായിരുന്നു റീനയുടെ അന്ത്യം. രാത്രി 9.20ന്‌ പുല്ലാട് കനാൽ പാലത്തിനു സമീപമാണ്‌ അപകടമുണ്ടായത്.  വശം തെറ്റിച്ച്  വന്ന ബസ് കനാൽ പാലത്തിന്റെ വലതുവശത്തുള്ള കൈവരിയിൽ തട്ടുകയും നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയുമായിരുന്നു. Read on deshabhimani.com

Related News