കാർ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു
കണ്ണൂർ > ഓടിക്കൊണ്ടിരിക്കുന്ന കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. അങ്ങാടിക്കടവിൽ കുറിച്ചിക്കുന്നേൽ ഇമ്മാനുവലാ(23)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 5.15 ടെയാണ് അപകടം. തൃശ്ശൂരിൽ പരീക്ഷ കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്നു ഇമ്മാനുവൽ. വഴിയിൽ വച്ച് റോഡരികിലെ ദ്രവിച്ച മരം കാറിന്മേൽ പൊട്ടി വീണു. നിയന്ത്രണം വിട്ട കാർ തുടർന്ന് തെങ്ങിൽ ഇടിച്ച് കുളത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇമ്മാനുവലിനെ കാറിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അങ്ങാടിക്കടവിലെ വീട്ടിൽ എത്തിച്ചു. ബുധൻ വൈകിട്ട് നാലിന് അങ്ങാടിക്കടവ് തിരുഹൃദയ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. കുറിച്ചിക്കുന്നേൽ ബെന്നിജോസ്- ബീന ദമ്പതികളുടെ മകനാണ് ഇമ്മാനുവൽ. സഹോദരങ്ങൾ - എലിസബത്ത്, എമിലി. Read on deshabhimani.com