എംസി റോഡിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ച്‌ 35 പേർക്ക് പരിക്ക്

വീഡിയോ സ്ക്രീൻഷോട്ട്


കൂത്താട്ടുകുളം > എംസി റോഡിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെ ആറു വാഹനങ്ങൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്. തിങ്കൾ വൈകിട്ട് 3.45 ഓടെ കൂത്താട്ടുകുളം വി സിനിമയ്ക്ക് സമീപമാണ് അപകടം. കോട്ടയം ഭാഗത്തുനിന്ന്‌ മൂവാറ്റുപുഴ ഭാഗത്തേക്കുപോയ വാഹനങ്ങളാണ് ഒന്നിനുപിറകെ ഒന്നായി ഇടിച്ചത്. മുന്നിൽപ്പോയ ജീപ്പ് പെട്ടെന്നുനിർത്തിയതോടെ പിന്നിൽ പിക്കപ് ജീപ്പ് ഇടിച്ചു. ഇതിനുപിന്നിൽ പാലക്കാട് നെന്മാറ കോ–-ഓപ്പറേറ്റീവ് സൈസൈറ്റിയുടെ ട്രാവലർ, സിബിഎം കമ്പനിയുടെ ടിപ്പർ ലോറി, കെഎസ്ആർടിസി സ്വിഫ്റ്റ് എന്നിവ ഇടിച്ചുകയറി. ബസിനുപിറകിൽ മറ്റൊരു കാറും ഇടിച്ചു. കാറിലുണ്ടായിരുന്ന പാമ്പാടി ഇടത്തനാട് ബോബിന വർഗിസിന് ഗുരുതരപരിക്കേറ്റു. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ മുൻഭാഗം തകർന്നു. കമ്പിയിൽ മുഖമിടിച്ചുംമറ്റും പരിക്കേറ്റ ഇരുപതോളം ബസ് യാത്രികരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാവലറിലുണ്ടായിരുന്നവർക്കും പരിക്കേറ്റു.  നാട്ടുകാരും കൂത്താട്ടുകുളം അഗ്‌നി രക്ഷാസേനയും പൊലീസും ചേർന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. അഗ്‌നി രക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻനായരുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച്‌ വാഹനങ്ങൾമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. Read on deshabhimani.com

Related News