രോഗക്കിടക്കയിലും 
സഹജീവി സ്നേഹം

പുരുഷോത്തമനും രാജമ്മയും


തിരുവനന്തപുരം തൊണ്ണൂറുകളിലേക്ക്‌ കടന്നവരാണ്‌ പുരുഷോത്തമനും രാജമ്മയും. പതിറ്റാണ്ടുകൾക്ക്‌ മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിന്റെ അവശതയുണ്ട്‌  പുരുഷോത്തമന്‌. രാജമ്മയുടെ ലോകം കിടപ്പുമുറി മാത്രം. എന്നിട്ടും വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ സർക്കാർ പ്രസിൽ ബെെൻഡറായിരുന്ന  രാജമ്മ  തന്റെ പ്രതിമാസ പെൻഷൻതുകയായ  കാൽലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി.  സഹായത്തിന്‌ നിൽക്കുന്ന പെൺകുട്ടിയുടെ കൈവശം ചെക്കിൽ ഒപ്പിട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ കൊടുത്തയച്ചു. ഡ്രൈവറായിരുന്നു പുരുഷോത്തമൻ.  36ാമത്തെ വയസിൽ വാഹനാപകടത്തിൽ  പരിക്കേറ്റ്‌ കിടപ്പിലായി. എഴുന്നേറ്റ്‌ നടന്നുതുടങ്ങിയപ്പോൾ ചെറിയൊരു ഹോട്ടൽ നടത്തി. പ്രായമായതോടെ അതും നിർത്തി. പെൻഷനും വാടകയായി കിട്ടുന്ന തുകയുമാണ്‌ വരുമാനം. മക്കളുടെ സഹായവുമുണ്ട്‌. Read on deshabhimani.com

Related News