ഇടുക്കിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 2പേര്‍ക്ക് പരിക്ക്
തൊടുപുഴ > ഇടുക്കി മുട്ടം ശങ്കരപ്പിള്ളിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ തൊടുപുഴ ചുങ്കം കണയനാനിക്കൽ പ്രിൻസ് ജോസഫ് (27), കുമ്പംകല്ല് കിഴക്കൻപറമ്പിൽ ആഷിക് (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴം പകൽ 10.30നായിരുന്നു അപകടം. കട്ടപ്പനയിൽനിന്നും തൊടുപുഴയ്‍ക്ക് വന്ന ബസും മൂലമറ്റം ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. Read on deshabhimani.com