യാത്രക്കിടെ ട്രെയിനിൽനിന്ന് വീണ് 74 കാരൻ മരിച്ചു



പെരിന്തൽമണ്ണ > യാത്രക്കിടെ ട്രെയിനിൽനിന്ന് വീണ് 74 കാരൻ മരിച്ചു.  താഴെക്കോട്ടെ കെ എം ടി അബ്ദുൽ റസാഖ് ഹാജി (74)യാണ്‌ മരിച്ചത്‌. ശനിയാഴ്‌ച രാത്രി ഡൽഹിയിൽനിന്ന് മുംബൈയിലേക്ക് തുരന്തോ എക്സ്പ്രസ് ട്രെയിനിൽ യാത്രചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്‌. തബ് ലീഗ് ജമാഅത്ത് സംഘത്തോടൊപ്പമായിരുന്നു യാത്ര. മുംബൈയിൽനിന്ന് ഉഗാണ്ടയിലേക്ക് പോകാനായിരുന്നു ലക്ഷ്യം. കൂടെയുള്ളവര്‍ രാവിലെ ഇദ്ദേഹത്തെ കാണാതെ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. മക്കൾ: ഇബ്രാഹിം ഫൈസൽ (ഏറനാട് പെയിന്റ്സ്, മലപ്പുറം), ഹസനത്ത് ഫെമി (ബംഗളൂരു), ഫാത്തിമ ഫെസി (കുവൈത്ത്). മരുമക്കൾ: ഹനാൻ (മങ്കട),  ഹബീബ് (ബംഗളൂരു), സൂരജ് (കോട്ടക്കൽ). പെരിന്തൽമണ്ണയിൽനിന്ന് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക്  പോയിട്ടുണ്ട്. Read on deshabhimani.com

Related News