അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു; ഒരാളെ കാണാനില്ല



കട്ടപ്പന> ഇരട്ടയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടു. ഒരാളുടെ മൃതദേഹം ലഭിച്ചു. കായംകുളം സ്വദേശികളായ പൊന്നപ്പന്‍, രജിത ദമ്പതികളുടെ മകന്‍ അതുല്‍ ഹര്‍ഷ്(അമ്പാടി- 13) ആണ് മരിച്ചത്. ഉപ്പുതറ സ്വദേശികളായ രതീഷ്, സൗമ്യ ദമ്പതികളുടെ മകന്‍ അസൗരവ്(അക്കു- 12) വിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ ഇരട്ടയാര്‍ അണക്കെട്ടിലെ ടണലിനു സമീപമാണ് അപകടം. ഓണാവധി ആഘോഷിക്കാന്‍ ഇരട്ടയാര്‍ ചേലക്കല്‍ക്കവല മൈലാടുംപാറ രവിയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. രവിയുടെ കൊച്ചുമക്കളാണ് ഇവര്‍. അതുലിന്റെ മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചു. അസൗരവിനായി അഗ്നിരക്ഷാസേന അണക്കെട്ടില്‍ തിരച്ചില്‍ നടത്തുന്നു. Read on deshabhimani.com

Related News