വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു



ന്യൂമാഹി> വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ഇന്ന് പുലർച്ചെ പുന്നോൽ ഹോട്ടൽ കോരൻസിന് സമീപമാണ് ഇസ്സയെ (17) ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. ബാപ്പ: പുന്നോൽ കുറിച്ചിയിൽ 'ഹിറ'യിൽ പി എം അബ്ദുന്നാസർ. ഉമ്മ: മൈമൂന (ഉമ്മുല്ല). സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).   Read on deshabhimani.com

Related News