ആംബുലൻസ് തട്ടി പരിക്കേറ്റയാൾ മരിച്ചു
തിരൂർ> റോഡ് മുറിച്ചുകടക്കവെ ആംബുലൻസ് തട്ടി പരിക്കേറ്റയാൾ മരിച്ചു. തിരൂർ ബോയിസ് ഹൈസ്കൂൾ പിൻവശം പാട്ടുപറമ്പ് റോഡ് കോഹിനൂർ പറമ്പ് കൃഷ്ണ ഹൗസിൽ താമസിക്കുന്ന മൂശാരിപ്പറമ്പിൽ ബാലകൃഷ്ണൻ (76) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം തിരൂർ എസ്എസ്എം പോളിടെക്നികിന് സമീപത്ത് വെച്ചായിരുന്നു അപകടം. മക്കൾ: സതീഷ് ബാബു, സിന്ധു, ദീപ. മരുമക്കൾ: സുദേഷ്, ജിനേഷ്, ശാരിക. സഹോദരങ്ങൾ: രാജൻ, പത്മാവതി, വത്സല, മോഹനൻ, രാധ, പരേതയായ സുഭദ്ര. സംസ്ക്കാരം ശനി രാവിലെ എട്ടിന് തറവാട് ശ്മശാനത്തിൽ. Read on deshabhimani.com