കാര്‍ മരത്തിലിടിച്ച് 2 മരണം



ചങ്ങരംകുളം> പാലക്കാട് കൊപ്പം ആമയൂര്‍ പുതിയറോഡിൽ കാര്‍ റോഡരികിലെ മരത്തിലും മതിലിലുമിടിച്ച് മറിഞ്ഞ് രണ്ടുപേർ മരിച്ചു.  ചങ്ങരംകുളത്തിനടുത്ത് കോക്കൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സമീപത്തെ മാളിയേക്കല്‍ ആയിഷ(75), മരുമകള്‍ സജ്‌ന(43) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മകന്‍ അഷ്‌റഫി(53)നെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായര്‍ പകല്‍ ഒന്നോടെയാണ് അപകടം. അഷ്‌റഫാണ് കാര്‍ ഓടിച്ചിരുന്നത്. ഉമ്മയെ ഡോക്ടറെ കാണിച്ച് മടങ്ങുന്ന വഴിയാണ്‌ അപകടം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച കബറടക്കും. ആയിഷയുടെ ഭര്‍ത്താവ് പരേതനായ അബ്ദു. മക്കള്‍: അബൂബക്കര്‍, ബഷീര്‍, ഹക്കീം, നഫീസ. മരുമക്കള്‍: ഫാത്തിമ, റസീന, ഫസീല, അബ്ദു. സജ്‌നയുടെ മക്കള്‍: മുഹമ്മദ് സഫ്‍വാൻ, ശിഫ സഹസിന്‍, മുഹമ്മദ് സിനാന്‍.   Read on deshabhimani.com

Related News