പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്‌



തൃശൂർ>  പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. തൊട്ടിപ്പാൾ സ്വദേശി ചെമ്പിരി വീട്ടിൽ വിജയ (68) നാണ് പരിക്കേറ്റത്. ദേശീയ പാത നന്തിക്കര സ്കൂൾ ബസ് സ്റ്റോപ്പിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു  അപകടം. ദേശീയപാതയിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിജയന്റെ കാലുകളിലൂടെ പിക്കപ്പ് കയറി ഇറങ്ങി. പരിക്കേറ്റ് റോഡിൽ കിടന്ന വിജയനെ കൊളത്തൂരിലെ ദയ ആംബുലൻസ് പ്രവർത്തകരാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. Read on deshabhimani.com

Related News