തിരുവനന്തപുരത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു



തിരുവനന്തപുരം > നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ആര്യനാട് സ്വദേശികളായ വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകൻ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് നിന്നു ആര്യനാട്-പറണ്ടോട് വഴിയിലായിരുന്നു അപകടം. കാർ നിയന്ത്രണംവിട്ട് കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കാറിൽ ഉണ്ടായിരുന്നു. കാറിന് പുറത്തേക്ക് തെറിച്ചുവീണ ഋതികിന് മുകളിലേക്ക് വാഹനം വീഴുകയായിരുന്നു. ഋതികിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News