അച്യുതന്‍ കൂടല്ലൂരിന്റെ ചിത്രപ്രദര്‍ശനം ഒക്ടോബർ 24 മുതല്‍ നവംബർ 11 വരെ കൊച്ചിയില്‍
കൊച്ചി > പ്രസിദ്ധ ചിത്രകാരൻ അച്യുതൻ കൂടല്ലൂരിന്റെ 70 പെയ്‌ന്റിങ്ങുകളുടെയും പഴയ ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെട്ട ആര്‍ക്കൈവൽ മെറ്റീരിയലുകളുടേയും പ്രദര്‍ശനമായ ദി മെമ്മറി ഓഫ് കളേഴ്സ് ഒക്ടോബർ 24 മുതൽ നവംബർ 11 വരെ കൊച്ചി ദര്‍ബാർ ഹാൾ കലാകേന്ദ്രത്തിൽ നടക്കും. ലോകപ്രസിദ്ധനായ ചിത്രകാരന്റെ ഇത്ര വിപുലമായൊരു പ്രദര്‍ശനം ഇതാദ്യമായാണ് കേരളത്തിൽ നടക്കുന്നത്. ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ചെന്നൈ ആസ്ഥാനമായുള്ള അശ്വിതാസ് ആർട് ഗാലറിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ചലച്ചിത്ര ചരിത്രകാരനും വന്യജീവി സംരക്ഷകനുമായ തിയോഡോര്‍ ഭാസ്‌കരൻ ഒക്ടോബര്‍ 24ന് വൈകീട്ട് 5ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ടി കലാധരന്‍ ആശംസകളര്‍പ്പിക്കും. അച്യുതൻ കൂടല്ലൂരിന്റെ സൃഷ്ടികളുടെ സമഗ്ര പ്രദര്‍ശനമാണ് ദി മെമ്മറി ഓഫ് കളേഴ്‌സ്. അമൂര്‍ത്ത (അബ്‌സ്ട്രാക്റ്റ്) സൃഷ്ടികളിലൂടെ ലോകപ്രസിദ്ധനായിത്തീര്‍ന്ന ഈ മലയാളി കലാകാരനുള്ള റെട്രോസ്‌പെക്ടീവ് സമർപണമാണ് പ്രദര്‍ശനം. Read on deshabhimani.com