നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി> മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പരാതിക്കാരിയെകുറിച്ചും മകളെ കുറിച്ചും പ്രചാരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ഇന്ന് പുലർച്ചെയാണ് എറണാകുളം കടവന്ത്ര പൊലീസാണ് ബാലക്കെതിരെ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കടവന്ത്ര പൊലീസിനു നൽകിയപരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യുവതിയെയും മകളെയും ഇയാൾ ശല്യം ചെയ്യുന്നതായും പരാതിയിൽ പറയുന്നുണ്ട്. കേസിൽ ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. Read on deshabhimani.com