നടൻ കെ ടി സി അബ്‌ദുള്ള അന്തരിച്ചു



കോഴിക്കോട്‌ > പ്രമുഖ നാടക, സിനിമാ നടൻ കെടിസി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു.   രണ്ടാഴ‌്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ‌്ച രാത്രി 8.45നാണ‌് അന്ത്യം. കബറടക്കം ഞായറാഴ‌്ച പകൽ 12.30ന‌് മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ. പന്നിയങ്കര പാർവതീപുരം റോഡിലെ സാജിനിവാസിലായിരുന്നു താമസം.   അങ്ങാടി, അഹിംസ‌, കാണാക്കിനാവ‌്, അറബിക്കഥ, ഗദ്ദാമ തുടങ്ങി 50 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട‌്. അടുത്തിടെ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 13ാം വയസ്സ‌് മുതൽ നാടക രംഗത്ത‌് സജീവമായി. കോഴിക്കോട‌് ഡ്രാമാറ്റിക‌് അക്കാദമി പ്രസിഡന്റും  കെടിസി ഗ്രൂപ്പ‌് ലൈസൺ മാനേജരുമാണ‌്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കാലിൽ ചെറിയ മുറിവുണ്ടായി. പ്രമേഹമുള്ളതിനാൽ മുറിവുണങ്ങാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അണുബാധയെ തുടർന്ന‌് രോഗം മൂർഛിക്കുകയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൾ ഗഫൂർ (ഹോളിവുഡ‌് ഷൂസ‌്, കോഴിക്കോട‌്), ഹുമയൂൺ കബീർ (അബുദാബി), മിനു ഷരീഫ, സാജിത, ഷെറീജ. മരുമക്കൾ: എം എ സത്താർ (മോഡേൺ ബസാർ), മുസ‌്തഫ മാത്തോട്ടം(എആർഎം ബേക്കേഴ‌്സ‌്), സി എ സലീം (ഒളവണ്ണ, ചന്ദ്രിക ദിനപത്രം), സാജിറ (മീഞ്ചന്ത), മുബഷിറ (മീഞ്ചന്ത). Read on deshabhimani.com

Related News