കെട്ടിട പെർമിറ്റും നമ്പറും ലഭിക്കാൻ ആക്‌സസ് പെര്‍മിഷന്‍ നിര്‍ബന്ധമില്ല: മന്ത്രി
മലപ്പുറം ദേശീയപാതയുടെ സർവീസ് റോഡിന് സമീപം നിർമിക്കുന്ന വീടുകൾക്ക് കെട്ടിട പെർമിറ്റും നമ്പറും ലഭിക്കാൻ ആക്‌സസ് പെര്‍മിഷന്‍ ( ദേശീയ പാത ഉപയോഗിക്കുന്നതിനുള്ള അനുമതി) നിര്‍ബന്ധമല്ലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മലപ്പുറം ജില്ലാ തദ്ദേശ അദാലത്തിൽ ലഭിച്ച പരാതി പരിഗണിച്ചാണ് തീരുമാനം. വിമാനത്താവളം, റെയിൽവേ, പ്രതിരോധ സ്ഥാപനം എന്നിവയുടെ എൻഒസി ലഭിക്കുന്നതിലെ പ്രശ്നം പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. എമർജൻസി എക്‌സിറ്റ്; രക്ഷാദൂരം 45 മീറ്ററാക്കും കെട്ടിടങ്ങളിലെ എമർജൻസി എക്‌സിറ്റിലേക്കുള്ള രക്ഷാദൂരം 45 മീറ്ററാക്കി ഉയർത്താൻ തീരുമാനമായി.നിലവിലെ ചട്ടപ്രകാരം 30 മീറ്ററാണ് ദൂരം. നാഷണൽ ബിൽഡിങ് കോഡിൽ 45 മീറ്ററായി ഉയർത്തിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഭേദഗതി. സ്കൂൾ കെട്ടിട വിവരം സഞ്ചയ ഡാറ്റാബേസിൽ സർക്കാർ, എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളുടെ പുതുക്കിയ വിവരം സഞ്ചയ ഡാറ്റാബേസിൽ ഉൾപ്പെടുത്തും. കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം അസസ്‌മെന്റ് രജിസ്റ്ററിൽ ചേർത്തിട്ടില്ലാത്തതിനാൽ പെർമിറ്റ്/ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള തടസ്സം ഒഴിവാക്കാനാണ് നടപടി . Read on deshabhimani.com