നഗരസഭകൾക്ക്‌ 137 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ



തിരുവനന്തപുരം > സംസ്ഥാനത്തെ നഗരസഭകൾക്ക്‌ 137.16 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ധനകാര്യ കമീഷന്റെ ആരോഗ്യ ഗ്രാന്റ്‌ ഇനത്തിലാണ്‌ തുക ലഭ്യമാക്കുന്നത്‌. അർബൻ ഹെൽത്ത്‌ ആൻഡ്‌ വെൽനെസ് സെന്ററുകൾക്കായി തുക വിനിയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങൾക്ക്‌ മാസാദ്യം 1960 കോടി രൂപകൂടി അനുവദിച്ചിരുന്നു. മെയിന്റൻസ്‌ ഗ്രാന്റ്‌ രണ്ടാം ഗഡു 1377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട്‌ (ജനറൽ പർപ്പസ്‌ ഗ്രാന്റ്‌) അഞ്ചാം ഗഡു 210.51 കോടി രുപ, ധനകാര്യ കമീഷൻ ഹെൽത്ത്‌ ഗ്രാന്റ്‌ 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി രുപ എന്നിവയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 928.28 കോടി രൂപ നൽകി. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 74.83 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ 130.09 കോടിയും, മുൻസിപ്പാലിറ്റികൾക്ക്‌ 184.12 കോടിയും, കോർപറേഷനുകൾക്ക്‌ 59.74 കോടിയും വകയിരുത്തി. മെയിന്റൻസ്‌ ഗ്രാന്റിൽ റോഡിനായി 529.64 കോടി രുപയും, റോഡിതിര വിഭാഗത്തിൽ 847.42 കോടി രുപയുമാണ്‌ ലഭ്യമാക്കിയത്‌. ഈ സാമ്പത്തിക വർഷം ഇതുവരെ 5815 കോടി രൂപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചത്‌. Read on deshabhimani.com

Related News