ആദിവാസി ക്ഷേമസമിതി; ഒ ആർ കേളു പ്രസിഡന്റ്, ബി വിദ്യാധരൻ കാണി സെക്രട്ടറി
അടിമാലി > ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റായി ഒ ആർ കേളു എംഎൽഎയെയും സെക്രട്ടറിയായി ബി വിദ്യാധരൻ കാണിയെയും അഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഒക്ലാവ് കൃഷ്‌ണനാണ് ട്രഷറർ. സൗമ്യ സോമൻ, സീതാ ബാലൻ, കെ കെ ബാബു, എം ആർ സുബ്രഹ്മണ്യൻ, എ പി ലാൽ (വൈസ് പ്രസിഡന്റുമാർ), പി കെ സുരേഷ് ബാബു, കെ ആർ രാമഭദ്രൻ, പി വാസുദേവൻ, എം സി മാധവൻ, വി കേശവൻ(ജോയിന്റ് സെക്രട്ടറിമാർ), വി മോഹനൻ, എം എൽ കിഷോർ(എക്‌സിക്യുട്ട്‌വ് അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്ന 51 അംഗ സംസ്ഥാന കമ്മിറ്റിയെയും 15 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. Read on deshabhimani.com