പൊതുസ്ഥാപനങ്ങൾ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തണം: പി രാജീവ്



കൊച്ചി > കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെട്ടുവരികയാണെന്നും, കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നിർമ്മിതബുദ്ധി സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്തെ പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ-യുടെ രജത ജൂബിലി സമ്മേളനത്തിന് മുന്നോടിയായി നിർമ്മിത ബുദ്ധി - ഉല്പാദന സേവന മേഖലകളിൽ എന്ന വിഷയത്തിൽ കളമശ്ശേരിയിൽ വെച്ച് നടന്ന സെമിനാർ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു മന്ത്രി. ഫയ മാനേജിംഗ് ഡയറക്ടർ ദീപു എസ് നാഥ് നിർമ്മിത ബുദ്ധി ഉപയോഗത്തെ കുറിച്ച് കുറിച്ച് ക്ലാസ് എടുത്തു. സ്പാറ്റൊ സംസ്ഥാന പ്രസിഡണ്ട് വി സി ബിന്ദു, ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര-സാങ്കേതികവിദ്യകളുടെ, പ്രത്യേകിച്ച് നിർമ്മിത ബുദ്ധിയുടെ ഉപയോഗവും പ്രയോഗവും  കേരളത്തിലെ പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിൽ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് പ്രായോഗിക ധാരണ രൂപപ്പെടുത്തുവാനായാണ് സെമിനാർ സംഘടിപ്പിച്ചത്. നിർമ്മിത ബുദ്ധിയുടെ നേട്ടങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാരെ ബോധവാന്മാരാക്കാനും. അത്തരം സങ്കേതങ്ങൾ ഉപയോഗിക്കുന്നതിലുള്ള നൈപുണ്യശേഷി വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ഈ സെമിനാറിലൂടെ സ്പാറ്റൊ തുടക്കം കുറിച്ചു. Read on deshabhimani.com

Related News