തിരുവനന്തപുരം- മസ്കത്ത് എയർ ഇന്ത്യ വിമാനത്തിൽ പുക; യാത്രക്കാരെ തിരിച്ചിറക്കി പരിശോധന



തിരുവനന്തപുരം > തിരുവനന്തപുരത്തു നിന്നും മസ്കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പുക. പുക കണ്ടതിനെത്തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധന നടത്തി. ടേക്ക് ഓഫിനു തൊട്ടുമുമ്പാണ് വിമാനത്തിൽ പുക കണ്ടത്. 148 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.   Read on deshabhimani.com

Related News