രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിൽക്കേണ്ട സമയം'; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി എ കെ ആന്റണി



തിരുവനന്തപുരം> വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ സംഭാവന നല്‍കി മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിലെ തന്നെ വലിയ ദുരന്തമാണ് വയനാട് ഉണ്ടായത്. വിലങ്ങാടും ​ദുരന്തമുണ്ടായിട്ടുണ്ട്. ദുരിതബാധിതരുടെ പുനരധിവാസത്തിനായി രാഷ്ട്രീയവും മറ്റെല്ലാ ഭിന്നതകളും മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായ സംഭാവന നൽകണമെന്നും എ കെ ആന്റണി അഭ്യർത്ഥിച്ചു. Read on deshabhimani.com

Related News