ഉദിക്കും, പുതുതാരങ്ങൾ ; അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 23ന്‌

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ മെഗാഫൈനലിന്‌ വേദിയാകുന്ന 
മഹാരാജാസ് കോളേജ്


കൊച്ചി അറിവിന്റെ വാനിൽ പുതുതാരങ്ങൾ ഉദിക്കാൻ അഞ്ചുനാൾകൂടി. നാളെയുടെ അഭിമാനമാകുന്ന പ്രതിഭകളെ വരവേൽക്കാൻ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഒരുങ്ങി. കല, സാംസ്‌കാരിക, കായിക, ശാസ്‌ത്ര രംഗങ്ങളിൽ രാജ്യത്തിന്റെ യശസുയർത്തിയ പ്രതിഭകളെ സമ്മാനിച്ച മഹാരാജാസ്‌ കോളേജും കൊച്ചിയും ഇതാദ്യമായാണ്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ മെഗാഫൈനലിന്‌ വേദിയാകുന്നത്‌. ശനി രാവിലെ ഒമ്പതിന്‌ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായി 112 വിദ്യാർഥികൾ ഫൈനലിൽ മാറ്റുരയ്‌ക്കും. പിന്നീട്‌ കൊച്ചിതന്നെ വേദിയാകുന്ന മെഗാ ഇവന്റിലായിരിക്കും വിജയികൾക്കുള്ള സമ്മാനദാനം. വ്യക്തിഗതമാണ്‌ മത്സരം. മലയാളികളുടെ അഭിമാനമായ മോഹൻലാലാണ്‌ അക്ഷരമുറ്റത്തിന്റെ ഗുഡ്‌വിൽ അംബാസഡർ. വിജയികൾക്ക്‌ യഥാക്രമം ഒരുലക്ഷം, 50,000 രൂപ ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിക്കും. അൽ മുക്താദിർ ഗ്രൂപ്പാണ് ടൈറ്റിൽ സ്പോൺസർ. ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ. വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, കെഎസ്എഫ്ഇ, സിയാൽ, പ്രോമിസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ബാങ്ക് ഓഫ് ബറോഡ, ഇസിആർ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷൻ, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസ്‌റ്റ്‌ മണി, ഗ്ലോബൽ അക്കാദമി എന്നിവ പ്രായോജകരുമാണ്‌. Read on deshabhimani.com

Related News