ബോളിവുഡിലും സമിതിവേണം: അഖിലേന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് വര്‍ക്കിങ് വിമന്‍



തിരുവനന്തപുരം > ബോളിവുഡ് അടക്കം രാജ്യത്തെ എല്ലാ ഭാഷയിലെയും സിനിമ മേഖലകളില്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി മാതൃകയില്‍ സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് അഖിലേന്ത്യ കോ--ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് വര്‍ക്കിങ് വിമന്‍(സിഐടിയു) ആവശ്യപ്പെട്ടു. ചലച്ചിത്ര- -ടെലിവിഷന്‍ വ്യവസായമേഖലകളില്‍ ലൈംഗിക അതിക്രമവും ലിംഗവിവേചനവും അവസാനിപ്പിക്കാന്‍ കേന്ദ്രം മാതൃക പെരുമാറ്റചട്ടം കൊണ്ടുവരണം. ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ കേസുകളുടെ വിചാരണ അതിവേഗ കോടതികളില്‍ നടത്തണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകളും അവ നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സ്വാഗതാര്‍ഹമാണ്. കേരളത്തിലെ സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊരുതാന്‍ മുന്നോട്ടുവന്ന അതിജീവിതയെയും ഡബ്ല്യുസിസി അംഗങ്ങളെയും കോ--ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ആര്‍ സിന്ധു അഭിനന്ദിച്ചു.   Read on deshabhimani.com

Related News