ലോക സർവമത സമ്മേളനത്തിന്‌ വത്തിക്കാനിൽ തുടക്കമായി ; മാർപാപ്പ ഇന്ന്‌ അഭിസംബോധന ചെയ്യും

ലോക സർവമത സമ്മേളനത്തിനായി ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന്‌ വത്തിക്കാനിൽ നൽകിയ സ്വീകരണം


വർക്കല ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ  വത്തിക്കാനിൽ  ത്രിദിന ലോക സർവമത സമ്മേളനത്തിന്‌ തുടക്കമായി. ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ നൂറുവർഷം മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ്‌ ലോക  സർവമത സമ്മേളനം സംഘടിപ്പിക്കുന്നത്‌.  മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഗുരു രചിച്ച ദൈവദശകം പ്രാർഥന ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിച്ചത്. ശനിയാഴ്ച ഇന്ത്യൻ സമയം പകൽ 1.30 ന് ഫ്രാൻസിസ് മാർപാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും. കർണാടക സ്പീക്കർ യു ടി ഖാദർ ഫരീദ്, കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർഥാടനം ചെയർമാൻ കെ മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ സംസാരിക്കും. ശിവഗിരി മഠം പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്ന്‌ എത്തിയ പ്രതിനിധി സംഘത്തെ വിമാനത്താവളത്തിൽ സമ്മേളനത്തിന്റെ സംഘാടകസമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ഇറ്റലിയിലെ മലയാളി സംഘടനാ പ്രസിഡന്റ്‌ ഷൈൻ കൊല്ലം, സെക്രട്ടറി തോമസ് ഇരുമ്പൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. Read on deshabhimani.com

Related News