അങ്കോള മണ്ണിടിച്ചിൽ: ബോറിങ് യന്ത്രങ്ങൾ ഉടൻ എത്തിക്കും
അങ്കോള> നദിയിൽ രൂപപ്പെട്ട മൺകൂനകൾ നീക്കം ചെയ്യാനായി ബോറിങ് യന്ത്രങ്ങൾ ഉടൻ എത്തിക്കും. മൺകൂനകൾക്കടിയിൽ ലോറിയുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്. ഗംഗാവലിപ്പുഴ കടലിൽ ചേരുന്ന അഴിമുഖം കേന്ദ്രീകരിച്ച് നാവികസേനയുടെ തിരച്ചിൽ നിർണായകഘട്ടത്തിലേക്ക് കടക്കുകയാണ്. ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായിട്ട് ഇന്ന് എട്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. കരയിലെ തിരച്ചിൽ സൈന്യം അവസാനിപ്പിച്ചിരുന്നു. Read on deshabhimani.com