കഴക്കൂട്ടത്തെ എയ്റോബിക് ബിൻ സൗന്ദര്യവൽകരിച്ചു
കഴക്കൂട്ടം > കഴക്കൂട്ടം റെയിൽവേ മേൽപ്പാലത്തിനു സമീപം മനോഹരമായി നിർമ്മിച്ച കോർപ്പറേഷന്റെ പാഴ്‌വസ്തു ശേഖരണ കേന്ദ്രത്തിന്റെ കവാടം ആരെയും ആകർഷിക്കും. കഴക്കൂട്ടം സോണൽ ഓഫീസ് ശുചീകരണ തൊഴിലാളികളും തുമ്പൂർമുഴി തൊഴിലാളികളും ചേർന്ന് എയ്റോബിക് ബിൻ സൗന്ദര്യവൽക്കരിച്ചത്. മാലിന്യം കുന്നുകൂടി കിടക്കുന്ന സ്ഥലത്താണ് ഇത്രയും മനോഹരമാക്കിയത്. കഴക്കൂട്ടം പരിസരത്തു നിന്നും ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്, ഗ്ലാസ്, തുണി തുടങ്ങിയ വെയ്സ്റ്റ് സാധനങ്ങൾ വളരെ അടുക്കും വൃത്തിയോടും കൂടിയാണ് ഇവിടെ ശേഖരിച്ച് റീസൈക്ലിംഗ് യൂണിറ്റുകളിലേക്ക് എത്തിക്കുന്നത്. മനോഹരമായ ഒരു പൂന്തോട്ടം നേരത്തെ തന്നെ ഉണ്ടാക്കിയിരുന്നു. അതിന്റെ കൂടെയാണ് മുളയും ഓലയും കൊണ്ട് പ്രവേശന കവാടം നിർമ്മിച്ച് നിലാവ് എന്ന പേരും നൽകി. Read on deshabhimani.com