കാർഷിക മേഖലയിലേക്ക് യുവതലമുറയെ കൊണ്ടുവരാൻ സാധിക്കണമെന്ന് നിയമസഭാ സ്പീക്കർ
കാഞ്ഞങ്ങാട് > കാർഷിക മേഖലയിൽ ചില രംഗങ്ങളിൽ കേരളം സ്വയം പര്യാപ്തമാവാൻ കഴിയണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബേക്കൽ അഗ്രോ കാർണിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിന് ഇത്തരം കാർഷികമേളകൾ ഏറെ സഹായകമാകും സ്പീക്കർ പറഞ്ഞു. യുവതലമുറയെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരിക എന്നത് സംസ്ഥാനത്തിന്റെ കാർഷിക മേഖലയുടെ പുരോഗതിക്ക് അനിവാര്യമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. സി എച്ച് കുഞ്ഞമ്പു എംഎൽഎ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. Read on deshabhimani.com