വന്യജീവി ആക്രമണം : സംസ്ഥാനത്ത് മരണം കുറയുന്നു



കൊച്ചി വന്യജീവി ആക്രമണം മൂലമുള്ള മരണം സംസ്ഥാനത്ത്‌ കുറയുന്നുവെന്ന്‌ കണക്കുകൾ. സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ്‌ സ്വീകരിക്കുന്ന നടപടികളാണ്‌ ആശ്വാസത്തിന്‌ കാരണം. കഴിഞ്ഞവർഷം 76 പേരാണ്‌ മരിച്ചത്‌. ഈവർഷം ഇതുവരെ 33 പേരും. ഇതിൽ 26 പേരുടെ ജീവനെടുത്തത്‌ പാമ്പാണ്‌. കാട്ടാന കൊലപ്പെടുത്തിയത്‌ എട്ടുപേരെയും. കാട്ടുപന്നി ആക്രമണത്തിൽ ആറുപേർക്കും ജീവൻ നഷ്ടമായി. വനംവകുപ്പ്‌ കണക്കുപ്രകാരം 2016–-17 മുതൽ ഇതുവരെ 850 പേരാണ്‌ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. 582 പേർ പാമ്പുകടിയേറ്റും 184 പേർ കാട്ടാന ആക്രമണത്തിലും 52 പേർ കാട്ടുപന്നിമൂലവും മരിച്ചു. കാട്ടുപോത്ത്‌- ഒമ്പതും കടുവ -എട്ടും മനുഷ്യജീവനെടുത്തു. മുള്ളൻപന്നി, കുറുക്കൻ എന്നിവയുടെ ആക്രമണങ്ങളിൽ 15 പേരും മരിച്ചു.   സംഘർഷം ഇല്ലാതാക്കാൻ സമഗ്ര കർമപദ്ധതി ഉൾപ്പെടെ രൂപീകരിക്കുകയാണ്‌ വനംവകുപ്പ്‌. സംഘർഷങ്ങളുണ്ടാകുന്ന സ്ഥലങ്ങളെ അതിതീവ്ര, തീവ്ര പ്രദേശങ്ങളായി തിരിച്ച്‌ പ്രതിരോധ നടപടികൾ സ്വീകരിച്ചു. പുറമെ 28 ദ്രുതകർമസംഘങ്ങൾ വന്യജീവികളെ തുരത്താനും മനുഷ്യരക്ഷയ്‌ക്കും രംഗത്തുണ്ട്‌. 36 ഡിവിഷനിലും വനംവകുപ്പ്‌ ആസ്ഥാനത്തും കൺട്രോൾ റൂമുമുണ്ട്‌. രക്ഷാദൗത്യങ്ങളിലടക്കം ജനങ്ങളുടെകൂടി സഹകരണമുണ്ടായാൽ കൂടുതൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്ന്‌ അസിസ്‌റ്റന്റ്‌ കൺസർവേറ്റർ ഓഫ്‌ ഫോറസ്‌റ്റ്‌ മുഹമ്മദ്‌ അൻവർ പറഞ്ഞു. Read on deshabhimani.com

Related News