മാധ്യമ പ്രവർത്തകൻ അനു സിനു അന്തരിച്ചു



കൊല്ലം > ദുബായ് ഖലീൽ ടൈംസ് കോപ്പി എഡിറ്ററായ പാരിപ്പള്ളി പാമ്പുറം ചെരാതിൽ അനു സിനു  (സിനുബാൽ,48) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന്‌ ചികിത്സയിലായിരുന്നു. മാധ്യമപ്രവർത്തകനും കവിയും എഴുത്തുകാരനുമായ സിനുബാൽ 12 വർഷമായി ദുബായിൽ ഖലീൽ ടൈംസിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലിചെയ്തുവരികയായിരുന്നു. 1996 മുതൽ പത്രപ്രവർത്തന രംഗത്ത് സജീവമായിരുന്നു. കൊല്ലത്ത്‌ സായാഹ്നശബ്ദത്തിലൂടെ പത്രപ്രവർത്തനം തുടങ്ങിയ സിനുബാൽ കുങ്കുമം, മംഗളം, ഇന്ത്യൻ എക്‌സ്‌പ്രസ്, ഇൻഡോറിൽ ഫ്രീപ്രസ് ജേർണൽ, സൺഡേ ഇന്ത്യൻ എന്നിവയിലും പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലിചെയ്തു. കവിതാ സമാഹാരം, നോവൽ, അനുഭവക്കുറിപ്പ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ)എന്നിവയാണ്​ ​പ്രധാന കൃതികൾ​. ‘അത്മഹത്യക്ക് ചില വിശദീകരണ കുറിപ്പുകൾ' എന്ന നോവലിനു കൈരളി അറ്റ്‌ലസ് അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്കാരം ബുധന്‍ പകല്‍ 12ന് വീട്ടുവളപ്പിൽ നടക്കും. അച്ഛൻ: പരേതനായ ചക്രപാണിവാരിയർ, അമ്മ: പരേതയായ സുശീല വാര്യസാർ, മക്കൾ: അപൂർവ, അനന്യ, സഹോദരങ്ങൾ : അഡ്വ. ബിനി സരോജ്, അനി സരോജ്. Read on deshabhimani.com

Related News