ആർദ്ര കേരളം പുരസ്കാരം 2022- 23 പ്രഖ്യാപിച്ചു
തിരുവനന്തപുരം > ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്ഥാപനങ്ങൾക്കുള്ള 2022-–-23 വർഷത്തെ ആർദ്രകേരളം പുരസ്കാരം പ്രഖ്യാപിച്ചു. എറണാകുളം മണീട് ഗ്രാമപഞ്ചായത്ത്, കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, എറണാകുളം ജില്ലാ പഞ്ചായത്ത്, പൊന്നാനി മുനിസിപ്പാലിറ്റി, തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ - എന്നീ സ്ഥാപനങ്ങൾ സംസ്ഥാനതല പുരസ്കാര വിഭാഗത്തിൽ - ഒന്നാം സ്ഥാനം നേടി. 10 ലക്ഷം രൂപയാണ് പുരസ്കാരതുക. കോട്ടയം വാഴൂർ ഗ്രാമപഞ്ചായത്ത് (ഏഴുലക്ഷം രൂപ), കോഴിക്കോട് ചേലന്നൂർ ബ്ലോക്ക് പഞ്ചായത്ത്-, കണ്ണൂർ ജില്ലാ പഞ്ചായത്ത്, എറണാകുളം ഏലൂർ മുനിസിപ്പാലിറ്റി, കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ (അഞ്ചുലക്ഷം രൂപ വീതം) എന്നീ സ്ഥാപനങ്ങൾ സംസ്ഥാനതലത്തിൽ -രണ്ടാം സ്ഥാനം നേടി. കാസർകോട് ചീമേനി ഗ്രാമ പഞ്ചായത്ത് (ആറുലക്ഷം രൂപ), കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്, പാലക്കാട് ജില്ലാ പഞ്ചായത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി (മൂന്നുലക്ഷം രൂപവീതം) എന്നീ സ്ഥാപനങ്ങൾ സംസ്ഥാനതലത്തിൽ -മൂന്നാം സ്ഥാനവും നേടി. ജില്ലാതലത്തിൽ ഒന്നുമുതൽ മൂന്നുവര സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകൾക്കും പുരസ്കാരമുണ്ട്. ഉവർക്ക് യഥാക്രമം അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെ പുരസ്കാരതുകയും ലഭ്യമാകും. ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്കാരത്തിന് പരിഗണിക്കാവുന്ന തദ്ദേശസ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച്, മുൻഗണനാ പട്ടിക തയ്യാറാക്കി തെരഞ്ഞെടുക്കും. സംസ്ഥാനതല അവാർഡ് - ഒന്നാം സ്ഥാനം 1. ഗ്രാമ പഞ്ചായത്ത് - മണീട്, എറണാകുളം ജില്ല (10 ലക്ഷം രൂപ) 2. ബ്ലോക്ക് പഞ്ചായത്ത് - പേരാമ്പ്ര, കോഴിക്കോട് ജില്ല (10 ലക്ഷം രൂപ) 3. ജില്ലാ പഞ്ചായത്ത് - എറണാകുളം (10 ലക്ഷം രൂപ) 4. മുനിസിപ്പാലിറ്റി - പൊന്നാനി, മലപ്പുറം ജില്ല (10 ലക്ഷം രൂപ) 5. മുൻസിപ്പൽ കോർപ്പറേഷൻ - തിരുവനന്തപുരം (10 ലക്ഷം രൂപ) സംസ്ഥാനതല അവാർഡ് - രണ്ടാം സ്ഥാനം 1. ഗ്രാമ പഞ്ചായത്ത് - വാഴൂർ, കോട്ടയം ജില്ല (7 ലക്ഷം രൂപ) 2. ബ്ലോക്ക് പഞ്ചായത്ത് - ചേലന്നൂർ, കോഴിക്കോട് ജില്ല (5 ലക്ഷം രൂപ) 3. ജില്ലാ പഞ്ചായത്ത് - കണ്ണൂർ (5 ലക്ഷം രൂപ) 4. മുനിസിപ്പാലിറ്റി - ഏലൂർ, എറണാകുളം ജില്ല (5 ലക്ഷം രൂപ) 5. മുൻസിപ്പൽ കോർപ്പറേഷൻ - കൊല്ലം (5 ലക്ഷം രൂപ) സംസ്ഥാനതല അവാർഡ് - മൂന്നാം സ്ഥാനം 1. ഗ്രാമ പഞ്ചായത്ത് - കയ്യൂർ ചീമേനി, കാസർഗോഡ് ജില്ല, (6 ലക്ഷം രൂപ) 2. ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ, തിരുവനന്തപുരം ജില്ല (3 ലക്ഷം രൂപ) 3. ജില്ലാ പഞ്ചായത്ത് - പാലക്കാട് (3 ലക്ഷം രൂപ) 4. മുനിസിപ്പാലിറ്റി - മൂവാറ്റുപുഴ, എറണാകുളം ജില്ല (3 ലക്ഷം രൂപ) ജില്ലാതലം - ഗ്രാമ പഞ്ചായത്ത് അവാർഡ് തിരുവനന്തപുരം ഒന്നാം സ്ഥാനം മാണിക്കൽ (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം കള്ളിക്കാട് (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം ബാലരാമപുരം (2 ലക്ഷം രൂപ) കൊല്ലം ഒന്നാം സ്ഥാനം ഇട്ടിവ (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം തഴവ (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം കല്ലുവാതുക്കൽ (2 ലക്ഷം രൂപ) പത്തനംതിട്ട ഒന്നാം സ്ഥാനം കൊടുമൺ (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം കോയിപ്പുറം (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം മല്ലപ്പുഴശ്ശേരി (2 ലക്ഷം രൂപ) ആലപ്പുഴ ഒന്നാം സ്ഥാനം പാണാവള്ളി (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം നൂറനാട് (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം പുന്നപ്ര സൗത്ത് (2 ലക്ഷം രൂപ) കോട്ടയം ഒന്നാം സ്ഥാനം മറവൻതുരുത്ത് (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം തൃക്കൊടിത്താനം (2 ലക്ഷം രൂപ) ഇടുക്കി ഒന്നാം സ്ഥാനം കരിമണ്ണൂർ (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം കരിങ്കുന്നം (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം കാഞ്ചിയാർ (2 ലക്ഷം രൂപ) എറണാകുളം ഒന്നാം സ്ഥാനം രായമംഗലം (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം കോട്ടപ്പടി (2 ലക്ഷം രൂപ) ത്യശ്ശൂർ ഒന്നാം സ്ഥാനം വരവൂർ (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം പാറളം (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം കൊടകര (2 ലക്ഷം രൂപ) പാലക്കാട് ഒന്നാം സ്ഥാനം പൂക്കോട്ടുകാവ് (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം പട്ടിത്തറ (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം കരിമ്പ (2 ലക്ഷം രൂപ) മലപ്പുറം ഒന്നാം സ്ഥാനം ചാലിയാർ (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം വട്ടക്കുളം (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം പൊൻമുണ്ടം (2 ലക്ഷം രൂപ) കോഴിക്കോട് ഒന്നാം സ്ഥാനം കക്കോടി (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം പെരുമണ്ണ (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം അരിക്കുളം(2 ലക്ഷം രൂപ) വയനാട് ഒന്നാം സ്ഥാനം നൂൽപ്പൂഴ (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം അമ്പലവയൽ (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം ഇടവക (2 ലക്ഷം രൂപ) കണ്ണൂർ ഒന്നാം സ്ഥാനം കതിരൂർ (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം കോട്ടയം (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി (2 ലക്ഷം രൂപ) കാസർകോട് ഒന്നാം സ്ഥാനം കിനാനൂർ കരിന്തളം (5 ലക്ഷം രൂപ) രണ്ടാം സ്ഥാനം മടിക്കൈ (3 ലക്ഷം രൂപ) മൂന്നാം സ്ഥാനം ബെല്ലൂർ (2 ലക്ഷം രൂപ) Read on deshabhimani.com